Sbs Malayalam -

എവറസ്റ്റ് ഫിഷ് കറി മസാലയിൽ രാസവസ്തുക്കൾ; ഓസ്‌ട്രേലിയയിൽ 50g പാക്കറ്റുകൾ പിൻവലിച്ചു

Informações:

Sinopse

എവറസ്റ്റ് ഫിഷ് കറി മസാലയുടെ 50g പാക്കറ്റുകൾ പിൻവലിക്കുന്നതായി ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ അറിയിച്ചു. അപകടകരമായ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നടപടി. എത്തിലീൻ ഓക്‌സൈഡ് മലിനീകരണത്തെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സ്റ്റാൻഡേർഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബെസ്റ്റ് ബിഫോർ 9/ 25 എന്ന് രേഖപ്പെടുത്തിയിട്ടുള്ള പാക്കറ്റുകളാണ് പിൻവലിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.