Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
മൊബൈലിൽ കുട്ടികളുടെ പീഡന ദൃശ്യം: ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ 17 പേർ അറസ്റ്റിൽ - ഏതു തരം ദൃശ്യങ്ങൾ പ്രശ്നമാകും എന്നറിയാം...
19/01/2026 Duração: 12minമൊബൈൽ ഫോണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്ട്രേലിയയിലേക്കെത്തിയ 17 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളിൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് ഈ നടപടി. വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ അധികൃതർക്ക് കഴിയുമോ. ഏതു തരത്തിലുള്ള ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ പ്രശ്നമാകുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽൽ നിന്ന്...
-
ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം...
19/01/2026 Duração: 11minഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: വിദ്വേഷ പ്രസംഗം തടയാനുള്ള നിയമത്തിനെതിരെ മതനേതാക്കൾ; വിക്ടോറിയയിലെ കാട്ടുതീയിൽ അന്വേഷണം വേണമെന്ന് ആവശ്യം
17/01/2026 Duração: 11minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
16/01/2026 Duração: 05min2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു
16/01/2026 Duração: 09minഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്. ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് ചില മലയാളികൾ പ്രതികരിക്കുന്നത് കേൾക്കാം.
-
വിദ്വേഷപ്രചാരണം തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഗ്രീൻസ്; ബിൽ പാസാക്കുന്നത് പ്രതിസന്ധിയിൽ
15/01/2026 Duração: 05min2025 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യക്കാർ ഇനി ‘ഹൈ റിസ്ക്’ ഗണത്തിൽ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...
15/01/2026 Duração: 11minഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നവനാസി സംഘടന പിരിച്ചുവിടുന്നു; നടപടി വിദ്വേഷവിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിൽ
14/01/2026 Duração: 04min2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം...
14/01/2026 Duração: 10minGoing camping is an incredible way to experience Australia’s great outdoors whilst also taking a break from technology and daily routines. We unpack the benefits of camping, the preparation required, the equipment you should consider taking, and how to be a considerate camper. - ലോകത്ത് ഔട്ട്ഡോർ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയയാണ്. ബീച്ചുകൾക്കും, ഡ്രൈവുകൾക്കുമൊപ്പം, ഓസ്ട്രേലിയൻ ഔട്ട്ഡോർ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്, ക്യാംപിംഗ്. എന്നാൽ ക്യാംപിംഗിന് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
കെവിൻ റഡ് അമേരിക്കൻ അംബാസഡർ സ്ഥാനം ഒഴിയും; മികച്ച അംബാസഡറെന്ന് വിദേശകാര്യമന്ത്രി
13/01/2026 Duração: 03min2026 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
ഇന്ത്യയിൽ നിന്ന് പേവിഷ വാക്സിനെടുത്തവർക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയ; അമിത ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിൻ നിർമ്മാതാക്കൾ
13/01/2026 Duração: 07minഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന അഭയ്റാബ് എന്ന പേവിഷബാധ പ്രതിരോധ വാക്സിൻറെ വ്യാജപതിപ്പുകൾ വിപണിയിലെത്തിയെന്നും ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തവരാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഇന്നത്തെ വാർത്ത: മെൽബണിൽ ഇമാമിനും ഭാര്യയ്ക്കും നേരേ അക്രമം; ഇസ്ലാമോഫോമിയ അനുവദിക്കില്ലെന്ന് സർക്കാർ
12/01/2026 Duração: 04min2026 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
വിക്ടോറിയയിൽ കാട്ടുതീയിൽ ഒരാൾ മരിച്ചു: ഓസ്ട്രേലിയയിൽ എന്തുകൊണ്ട് കാട്ടുതീ തുടർക്കഥയാകുന്നു?
12/01/2026 Duração: 06minഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപകമാവുകയാണ്. കാട്ടുതീയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുകയാണ് ഈ റിപ്പോട്ടിൽ . കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഓസ്ട്രേലിയ പോയവാരം: പലിശനിരക്ക് കുറയ്ക്കില്ലെന്ന സൂചനയുമായി RBA; ബോണ്ടായി ആക്രമണത്തിൽ റോയൽ കമ്മീഷൻ
10/01/2026 Duração: 10minഓസ്ട്രേലിയിൽ കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഉഷ്ണതരംഗത്തിൽ ഉള്ളം തണുപ്പിക്കാൻ ചില ശീതളപാനീയങ്ങൾ: എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം...
10/01/2026 Duração: 24minഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്.
-
പുതുക്കിയ ചൈൽഡ് കെയർ സബ്സിഡി ഗുണം ചെയ്യുമോ? മലയാളി രക്ഷിതാക്കൾ പ്രതികരിക്കുന്നു
09/01/2026 Duração: 07minഓസ്ട്രേലിയൻ ചൈൽഡ് കെയർ സബ്സിഡി നിയമങ്ങളിൽ ഈ വർഷം നിലവിൽ വന്നിരിക്കുന്ന മാറ്റം കുടുംബങ്ങൾക്ക് എത്രത്തോളം സഹായകരമാകും? വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചില രക്ഷിതാക്കൾ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
''മുറിയിൽ എ സിയില്ല; അഭയം ഷോപ്പിങ് മാൾ'': ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഓസ്ട്രേലിയക്കാർ
09/01/2026 Duração: 06minഉഷ്ണതരംഗത്തിൽ വലയുകയാണ് ഓസ്ട്രേലിയക്കാർ. ചൂടിനെ നേരിടാൻ പല മാർഗങ്ങളാണ് പരീക്ഷിക്കുന്നത്. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ അനുഭവം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
54 ഇനം മാവുകൾ; ഒപ്പം തെങ്ങും, നെല്ലിയും, സപ്പോട്ടയും: കെയിൻസിലെ ഈ അടുക്കളത്തോട്ടത്തിന് പറയാൻ ചില കഥകളുണ്ട്
08/01/2026 Duração: 11minഒരു ചക്ക ചോദിച്ചിട്ട് കിട്ടാത്തതിന്റെ വാശിയിലാണ് കെയിൻസ് മലയാളി ധന്യാ ഷാജ് അടുക്കളത്തോട്ടം തുടങ്ങുന്നത്. ഇന്ന്, 750 ചതുരശ്രമീറ്റർ സ്ഥലത്തെ ഈ അടുക്കളത്തോട്ടം പ്ലാവും, മാവും, തെങ്ങുമുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെയും, കിളികളുടെയും പറുദീസയാണ്. ഈ തോട്ടത്തിന്റെ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ...
-
തൊണ്ടിമുതൽ കേസിലെ ഓസ്ട്രേലിയൻ പൗരനെ മെൽബൺ കോടതിയും വിട്ടയച്ചു: ഓസ്ട്രേലിയയിൽ സംഭവിച്ചത് ഇതാണ്...
07/01/2026 Duração: 05minകേരളത്തിൽ മുൻ മന്ത്രിയും എം എൽ എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ച തൊണ്ടിമുതൽ കൃത്രിമ കേസിലെ ഓസ്ട്രേലിയൻ പൌരന് എന്തു സംഭവിച്ചു എന്നറിയാമോ. ഇക്കാര്യമാണ് എസ് ബി എസ് മലയാളം അന്വേഷിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
How to cope during a heatwave in Australia - ഉഷ്ണതരംഗമുള്ളപ്പോൾ എന്തുകൊണ്ട് ഹൃദയാഘാതം കൂടുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്...
07/01/2026 Duração: 11minSummer in Australia can be very hot, and as our climate continues to warm, heatwaves are expected to become more frequent and more intense. In this episode of Australia Explained, we cover what a heatwave is, why they pose such a significant risk to human health, who is at most risk, and how to best prepare to cope with a heatwave. - ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..