Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 61:53:11
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • അന്‍വര്‍ തൊടുത്ത അമ്പ് കൊള്ളുന്നത് പിണറായിക്ക് തന്നെ; പിണറായിക്ക് പകരംവയ്ക്കാന്‍ കേരളത്തില്‍ ആരുമില്ല: MV ഗോവിന്ദന്‍

    20/09/2024 Duração: 13min

    ഇടത് സ്വതന്ത്ര എം എല്‍ എ PV അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നയം മാറ്റേണ്ട ആവശ്യമില്ലെന്നും, ഇതുപോലെ മുന്നോട്ടുപോയാല്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ എസ് ബി എസ് മലയാളവുമായി രാഷ്ട്രീയവിഷയങ്ങള്‍ സംസാരിച്ചത് കേള്‍ക്കാം...

  • അമേരിക്ക പലിശ കുറച്ചു; നിരക്ക് കുറക്കാൻ ഓസ്ട്രേലിയൻ റിസർവ്വ് ബാങ്കിന് മേൽ സമ്മർദ്ദം

    19/09/2024 Duração: 04min

    2024 സെപ്റ്റംബര്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ ഹോളിഡേയ്ക്കൊപ്പം ജോലിയും; ഇന്ത്യക്കാർക്ക് ബാക്ക് പാക്കർ വിസ എങ്ങനെ ലഭിക്കുമെന്നറിയാം

    19/09/2024 Duração: 08min

    ഇന്ത്യക്കാർക്കായി പ്രഖ്യാപിച്ച വർക്ക് ആൻഡ് ഹോളിഡേ വിസയുടെ അപേക്ഷ ഉടൻ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. ആർക്കൊക്കെ ഈ വിസക്ക് അപേക്ഷിക്കാമെന്നും, വിശദാംശങ്ങൾ എന്തൊക്കെയാണെന്നും മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...

  • കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ്‌കെയര്‍ സൗജന്യമാക്കണമെന്ന് ശുപാര്‍ശ; സബ്‌സിഡി കൂട്ടണമെന്നും പ്രൊഡക്ടിവിറ്റി കമ്മീഷന്‍

    18/09/2024 Duração: 04min

    2024 സെപ്റ്റംബര്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍

    18/09/2024 Duração: 10min

    ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയയും UAEയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു; ജീവിതച്ചെലവ് കുറയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍

    17/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കേരളത്തില്‍ നിന്നുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും 30% വരെ വില കൂടി: കാരണങ്ങള്‍ ഇവ...

    17/09/2024 Duração: 09min

    നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം

  • ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ 'ചുരണ്ടി'യെടുക്കുന്നുണ്ടെന്ന് മെറ്റ; 'NO' പറയാൻ കഴിയില്ല

    17/09/2024 Duração: 06min

    ഫേസ്ബുക്കിലെയും, ഇൻസ്റ്റഗ്രാമിലെയും ഫോട്ടോകളും, പോസ്റ്റുകളും അക്കൗണ്ടുടമകളുടെ അനുമതി ഇല്ലാതെ തന്നെ AI പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പാർലമെൻററി സമിതിക്ക് മുൻപാകെ വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നൽകുന്ന സ്വകാര്യതാ സംരക്ഷണം ഓസ്ട്രേലിയയിൽ ലഭ്യമല്ലെന്നും സമ്മതിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • NSWൽ അധ്യാപകർക്ക് AI സഹായം ലഭ്യമാക്കും; ആഴ്ചയിൽ നാല് മണിക്കൂർ ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷ

    16/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പലിശ കുറയുമോ, അതോ കൂടുമോ? ആരെ വിശ്വസിക്കണമെന്നറിയാതെ ഹോം ലോണുള്ള ഓസ്ട്രലിയക്കാർ

    16/09/2024 Duração: 10min

    വിദേശത്തുള്ള പല പ്രമുഖ ബാങ്കുകളും അടുത്തിടെ പലിശ കുറച്ചെങ്കിലും, ഓസ്‌ട്രേലിയയിൽ പലിശ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ചുള്ള കാത്തിരിപ്പ് നിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ സാഹചര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓൺലൈൻ തട്ടിപ്പ് തടയാത്ത കമ്പനികൾക്ക് 50 മില്യൺ വരെ പിഴ, യുദ്ധവിരുദ്ധ റാലിയിൽ അക്രമം; ഓസ്‌ട്രേലിയ പോയവാരം

    13/09/2024 Duração: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • റോബോഡെബ്റ്റ് പദ്ധതി: വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി, ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

    13/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇത് ഞങ്ങളുടെ ഓണം വൈബ്! ഓസ്ട്രേലിയയിലെ പുതുതലമുറ മലയാളികൾ ഓണമാഘോഷിക്കുന്നത് ഇങ്ങനെ...

    13/09/2024 Duração: 11min

    ഓസ്‌ട്രേലിയയിലെ രണ്ടാം തലമുറ ഓണത്തിന് കേരളീയ വസ്ത്രങ്ങൾ ധരിക്കുന്നതും സദ്യ ഒരുക്കുന്നതുമായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓണാരവങ്ങളൊരുക്കി, ഓസ്‌ട്രേലിയയില്‍ നിന്നും ഈ ഓണപ്പാട്ടുകള്‍...

    13/09/2024 Duração: 09min

    ഓണപ്പാട്ടുകള്‍ എല്ലാക്കാലത്തും ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചൊല്ലിപ്പകര്‍ന്ന പാട്ടുകളില്‍ നിന്ന് ഓണക്കാസറ്റുകളും, സിഡികളും കഴിഞ്ഞ് ഇപ്പോള്‍ ഓണ്‍ലൈനിലാണ് ഓണപ്പാട്ടുകള്‍ പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ഓസ്‌ട്രേലിയന്‍ മലയാളിളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ രണ്ട് ഓണപ്പാട്ടുകളെക്കുറിച്ച് കേള്‍ക്കാം.

  • അഫ്ഗാൻ യുദ്ധം: ഒൻപത് ഓസ്ട്രേലിയൻ സൈനികരുടെ മെഡലുകൾ തിരികെ വാങ്ങി

    12/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വിലക്കയറ്റം ഓസ്‌ട്രേലിയന്‍ ഓണത്തെയും ബാധിക്കുന്നു; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വില 30% വരെ കൂടി

    12/09/2024 Duração: 09min

    നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം

  • NSWയിൽ 10 പേർ മരിച്ച ബസ് അപകടം: ഡ്രൈവർക്ക് 32 വർഷം കഠിന തടവ്

    11/09/2024 Duração: 03min

    2024 സെപ്റ്റംബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഒരൊറ്റ മലയാളി; ഒട്ടേറെ ഓണം: ഓണാഘോഷങ്ങളിലുണ്ട് ഇങ്ങനെ ചില വൈവിധ്യങ്ങള്‍...

    11/09/2024 Duração: 14min

    കേരളത്തിന്റെ പല ഭാഗങ്ങളിലും ഓണാഘോഷങ്ങളില്‍ ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ ഓണാഘോഷങ്ങളില്‍ ഈ വൈവിധ്യങ്ങളെല്ലാം ഒരുമിച്ച് ചേരുകയാണ്. കേരളത്തിലെ ഓണ വൈവിധ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന് കേള്‍ക്കാം..

  • ഓസ്‌ട്രേലിയയില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നു: ഈ വര്‍ഷം നിയമം കൊണ്ടുവരും

    10/09/2024 Duração: 04min

    2024 സെപ്റ്റംബര്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

    10/09/2024 Duração: 11min

    Understanding how dental care works in Australia can be crucial for maintaining your health and well-being. Learn how to access dental services, the costs involved, and some essential dental health tips to keep you and your family smile bright. - ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ ലഭ്യമാകുന്ന സംവിധാനങ്ങളെന്തൊക്കെയെന്നും, എത്ര തുകയാണ് ഡെന്റിസ്റ്റിനെ കാണാനായി ഓസ്‌ട്രേലിയക്കാര്‍ ചെലവാക്കേണ്ടി വരുന്നതെന്നും കേള്‍ക്കാം.

Página 6 de 25